ആരോഗ്യ വകുപ്പിൽ 30 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2,ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ കോന്നി ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിൽ 14 ഡ്രഗ് അനലിസ്റ്റ് തസ്തികകൾ സൃഷ്ടിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് ജില്ലയിലേ ആരോഗ്യ സ്ഥാപനങ്ങൾക്ക് മുന്നിൽ കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം എസ് ലക്ഷ്മീദേവി, ജില്ലാ വൈസ് പ്രസിഡൻ്റ് ജി. അനീഷ് കുമാർ,ജില്ലാ ജോ: സെക്രട്ടറി പി.ബി മധു, ജില്ലസെക്രട്ടേറിയറ്റംഗങ്ങളായ കെ.രവിചന്ദ്രൻ,എം.പി. ഷൈബി,ഓ.റ്റി. ദിപിൻദാസ്, ജില്ലാ കമ്മറ്റിയംഗങ്ങളായ ബി. സജീഷ്, കെ. സഞ്ജീവ്, കെ. സതീഷ് കുമാർ, എന്നിവർ സംസാരിച്ചു.