തദ്ദേശ സ്വയംഭരണ പൊതു സർവീസ് ജീവനക്കാരുടെ വിവിധ സർവ്വീസ് പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ പത്തനംതിട്ട ജോയിൻ്റ് ഡയറക്ടർ ഓഫീസിനു മുന്നിൽ പ്രകടനം നടത്തി.തദ്ദേശ പൊതു സർവീസിൽ ഉൾപ്പെട്ട വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ ശമ്പള വിതരണം ഏകീകരിരിച്ച് സ്പാർക്ക് വഴിയാക്കുക, പൊതുസർവീസ് രൂപീകരിച്ച് നാല് വർഷം പിന്നിട്ടെങ്കിലും ഏകീകൃത പെൻഷൻ വിതരണം ഇനിയും സാദ്ധ്യമായിട്ടില്ല. സംയോജിത വകുപ്പിലെ നഗരസഭ , പഞ്ചായത്ത് ജീവനക്കാരേ ജനറൽ പ്രോവിഡൻ്റ് ഫണ്ടിലേക്ക് മാറ്റുക, ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിലേ തടസം നീക്കുക, വി. ഇ. ഒ തസ്തികയിലേക്ക് ഇൻ്റർട്രാൻസബിലിറ്റി നടപ്പിലാക്കി പുതിയ ചുമതല നിർവചനം നടത്തുക, എഞ്ചിനീയറിംഗ് വിഭാഗത്തിൽ മിനിസ്റ്റീരിയൽ കേഡർ രൂപീകരിച്ച് സൂപ്പർവൈസറി തസ്തികകൾ സൃഷ്ടിക്കുക, ജില്ലാ പഞ്ചായത്തുകളിൽ അക്കൗണ്ടൻ്റ് തസ്തിക സൃഷ്ടിക്കുക, പഞ്ചായത്ത് വകുപ്പിലെ ഫുൾ ടൈം ജീവനക്കാരേ ലാസ്റ്റ് ഗ്രേഡ് സർവീസിൻ്റെ ഭാഗമായി ഉൾപ്പെടുത്തുക, പഞ്ചായത്തുകളിൽ പത്ത് വർഷം പൂർത്തിയാക്കിയ ലൈബ്രേറിയൻ , നഴ്സറി ടീച്ചർ, ആയ എന്നിവരെ സ്ഥിരപ്പെടുത്തുക, ആറ് ക്ലാർക്കിൽ കൂടുതലുള്ള പഞ്ചായത്തുകളിൽ ഹെഡ് ക്ലർക്ക് തസ്തിക ജൂനിയർ സൂപ്രണ്ട് തസ്തികയായി മാറ്റുക, അസിസ്റ്റൻ്റ് സെക്രട്ടറി തസ്തിക നിലവിലില്ലാത്ത പഞ്ചായത്തുകളിൽ അസിസ്റ്റൻ്റ് സെക്രട്ടറി തസ്തിക സൃഷ്ടിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് പ്രകടനം നടത്തിയത്. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ.പ്രവീൺ പ്രകടനം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി. ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എസ്. ബിനു, ജില്ലാ വൈസ് പ്രസിഡൻ്റ്മാരായ ജി. അനീഷ്കുമാർ, എൽ അഞ്ജു, ജോയിൻ്റ് സെക്രട്ടറിമാരായ ആദർശ് കുമാർ, പി.ബി. മധു, റ്റി. ആർ.ബിജുരാജ് , എസ്. ഷെറീനാ ബീഗം എന്നിവർ സംസാരിച്ചു.