“” എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജൈവകൃഷി ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി. സുരേഷ് കുമാറും ഒറ്റൂർ ശ്രീനാരായണപുരം ഏലയിൽ തരിശുനിലം കൃഷി യോഗ്യമാക്കി വിളയിച്ച കുത്തരിയുടെ വിതരണവും യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്കുമാറും നിർവഹിച്ചു
“ഞങ്ങളും കൃഷിയിലേക്ക്” എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജൈവകൃഷി ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി. സുരേഷ് കുമാറും ഒറ്റൂർ ശ്രീനാരായണപുരം ഏലയിൽ തരിശുനിലം കൃഷി യോഗ്യമാക്കി വിളയിച്ച കുത്തരിയുടെ വിതരണവും യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്കുമാറും നിർവഹിച്ചു
ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിന് സർക്കാർ ആഹ്വാനം ചെയ്ത 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി “ഞങ്ങളും കൃഷിയിലേക്ക്” പരിപാടിയിൽ പങ്കുചേർന്നു കൊണ്ട് സർക്കാർ ജീവനക്കാർക്കിടയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള തുടർപരിപാടിയായി കേരള എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ തിരുവനന്തപുരം ആയുർവേദ കോളേജിൽ ആരംഭിച്ച ജൈവകൃഷിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി. സുരേഷ് കുമാർ നിർവഹിച്ചു. അതോടൊപ്പം യൂണിയൻ ജില്ലാകമ്മിറ്റി വർക്കല ഒറ്റൂർ ശ്രീനാരായണപുരം ഏലയിൽ തരിശുനിലം കൃഷി യോഗ്യമാക്കി വിളയിച്ച കുത്തരിയുടെ മൂന്നാംഘട്ട വിതരണം യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ നിർവഹിച്ചു .ആയുർവേദ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ ജി ആർ സുനിത, യൂണിയൻ സംസ്ഥാന ട്രഷറർ എൻ.നിമൽരാജ് എന്നിവർ സംസാരിച്ചു .