പത്തനംതിട്ട സി.എച്ച് അശോകൻ സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എം.ടി. അനുസ്മരണം നടത്തി. ഇ.പത്മനാഭൻ സ്മാരക മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ സംസ്ഥാന ഭാഷാ ഇൻസ്റ്റിട്യൂട്ട് ഡയറക്റ്റർ ബോർഡംഗം അഡ്വ: സുധീഷ് വെൺപാല എം.ടി അനുസ്മരണ പ്രഭാഷണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ട്രഷറർ അനിത ദിവോദയം എം.ടിയെ അനുസ്മരിച്ച് കവിതാലാപനം നടത്തി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാർ, സംസ്ഥാന കമ്മറ്റിയംഗം എസ്. ലക്ഷ്മീദേവി എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ പ്രസിഡൻ്റ്.ജി. ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ആർ.പ്രവീൺ സ്വാഗതവും സി.എച്ച് അശോകൻ സ്മാരക ഗ്രന്ഥശാലാ സെക്രട്ടറി ബിനു.ജി.തമ്പി നന്ദിയും പറഞ്ഞു.