കണ്ണൂർ : കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയതിലും ഉത്തരാഖണ്ഡിൽസിനെ കൊലപ്പെടുത്തിയതിലും പ്രതിഷേധിച്ചു സംസ്ഥാന ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കണ്ണൂർ കാൾടെക്സിൽ നടന്ന പ്രതിഷേധ കൂട്ടായ്മ എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡൻ്റ് കെ ശശീന്ദ്രന്റെ
അധ്യക്ഷതയിൽ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി പി പി സന്തോഷ്കുമാർ, കെ ജി ഒ എ നേതാവ് ബിജി വർഗ്ഗീസ്, കെ ജി എൻ എ നേതാവ് ബിജിലി കെ എൻ ടി ഇ ഒ നേതാവ് ഷർമ്മിള, മറിയം കുട്ടി
എന്നിവർ പ്രസംഗിച്ചു.
തലശ്ശേരിയിൽ കെ ജി ഒ എ ഏരിയ പ്രസിഡൻ്റ് എം അസീസിൻ്റെ അധ്യക്ഷതയിൽ കേരള എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ പി ശ്രീജ പ്രസംഗിച്ചു. പി ജിതേഷ് സ്വാഗതം പറഞ്ഞു.
ഇരിട്ടയിൽ കെ രതീശൻ്റെ അധ്യക്ഷതയിൽ കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡൻ്റ് എ കെ ബീന ഉദ്ഘാടനം ചെയ്തു. പി എ ലനീഷ്, സൂരജ് എന്നിവർ പ്രസംഗിച്ചു.
തളിപ്പറമ്പൽ സി ഹാരിസിൻ്റെ അധ്യക്ഷതയിൽ യൂണിയൻ ജില്ലാ ട്രഷറർ പി പി അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ടി പ്രകാശൻ പ്രസംഗിച്ചു.
പയ്യന്നൂരിൽ താലൂക് പ്രസിഡൻ്റ് വി പി രജനിഷിൻ്റെ അധ്യക്ഷതയിൽ കെ എസ് ടി എ ജില്ലാ ജോയിൻ്റ് സെക്രട്ടറി പി വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി പി സോമനാഥൻ പ്രസംഗിച്ചു.
കണ്ണൂർ കാൽടെക്സിൽ നടന്ന പ്രതിഷേധ കൂട്ടായ്മ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്യുന്നു.