Kerala NGO Union

കണ്ണൂർ; തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെ ശമ്പളം, പെൻഷൻ, പ്രൊവിഡൻ ഫണ്ട് തുടങ്ങിയവ ഏകീകൃതമാക്കുക,
ഇൻ്റർ ട്രാൻസ്ഫറബിലിറ്റിയുടെ ഭാഗമായി ശമ്പളം മുടങ്ങിയ ജീവനക്കാർക്ക് ഉടൻ ശമ്പളം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജീവനക്കാർ കേരള എൻ ജി ഒ യൂണിയന്റെയും കെ ജി ഒ എയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂർ ജോയിന്റ് ഡയറക്ടർ ഓഫീസിനു മുന്നിൽ പ്രകടനം നടത്തി.
യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി ആർ സ്മിത കെ ജി ഒ എ ജില്ലാ സെക്രട്ടറി കെ ഷാജി എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *