Kerala NGO Union

*തിരുവനന്തപുരം നഗരസഭക്ക് ജീവനക്കാരും അധ്യാപകരും സ്വീകരണം നൽകി.*
സുസ്ഥിര വികസനത്തിനുള്ള യു.എൻ ഹാബിറ്റാറ്റ് ഷാങ്ങ്ഹായ് ഗ്ലോബൽ പുരസ്കാര ലബ്ധിയിലൂടെ അഭിമാന നേട്ടം കരസ്ഥമാക്കിയ തിരുവനന്തപുരം നഗരസഭക്ക് എഫ്.എസ്.ഇ.ടി.ഒ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും സ്വീകരണം നൽകി. നഗരസഭാങ്കണത്തിൽ ചേർന്ന സ്വീകരണ യോഗം പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭക്കുള്ള ഉപഹാരം മേയർ ആര്യാ രാജേന്ദ്രന് മന്ത്രി കൈമാറി. കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി ശശിധരൻ മേയറേയും, കോർപ്പറേഷൻ സെക്രട്ടറി എസ്.ജഹാംഗീറീനെയെയും പൊന്നാട അണിയിച്ച് ആദരിച്ചു. ഡെപ്യൂട്ടി മേയർ പി.കെ രാജു, കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ശരത്ചന്ദ്ര ലാൽ, കണ്ണമ്മൂല വിജയകുമാർ എന്നിവർ സംസാരിച്ചു. സുസ്ഥിര വികസനത്തിൽ പുതിയ മാതൃക സൃഷ്ടിക്കുകയാണ് തിരുവനന്തപുരം കോർപ്പറേഷൻ. സ്മാർട്ട് സിറ്റി പ്രവർത്തനം, ഓഫീസുകളിൽ സോളാർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഇടപെടൽ, കാർബൺ ന്യൂട്രൽ നഗരമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി നിരവധി അഭിമാനാർഹമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിന് മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. നാല് വർഷം കൊണ്ട് എട്ടോളം പുരസ്കാരങ്ങളാണ് കോർപ്പറേഷനെ തേടിയെത്തിയത്. യു.എൻ ഹാബിറ്റാറ്റ് ഷാങ്ങ്ഹായ് ഗ്ലോബൽ പുരസ്കാരം നേടുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം.
എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി.പി സന്തോഷ്, എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ എസ്.ഗോപകുമാർ, കെ.പി സുനിൽ കുമാർ എന്നിവർ പങ്കെടുത്തു. എഫ്.എസ്.ഇ. ടി.ഒ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിജോവ് സത്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ജി.ശ്രീകുമാർ സ്വാഗതവും, എൻ.ജി.ഒ യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി എം.സുരേഷ് ബാബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *