കണ്ണൂർ: കോർപ്പറേറ്റ് വൽക്കരണം വേണ്ട, ജനങ്ങളുടെ ജീവനോപാധികൾ സംരക്ഷിക്കുകയെന്ന മുദ്രാവാക്യങ്ങളുയർത്തി തൊഴിലാളികളും കർഷകരും നടത്തിയ ദേശീയ പ്രക്ഷോഭങ്ങളുടെ നാലാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാന ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രത്തിൽ ഐക്യദാർഢ്യ പ്രകടനവും പൊതുയോഗവും നടത്തി.
കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടി കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ സി സുധീർ ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ , കെജിഒഎ ജില്ലാ സെക്രട്ടറി ടി ഒ വിനോദ് കുമാർ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡൻറ് കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗതവും പറഞ്ഞു.