നഗരസഭകളിൽ അക്കൗണ്ട്സ് ഓഫീസർ, ഹെഡ് ക്ലാർക്ക്/ അക്കൗണ്ടൻ്റ് എന്നീ തസ്തികകൾ സൃഷ്ടിച്ചു സേവന വേതന വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് സർകാർ ഉത്തരവ് പുറപ്പെടുവിച്ചു. എൽഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് എൻജിഒ യൂണിയൻ നേതൃത്വത്തിൽ സംസ്ഥാനത്തെമ്പാടും എല്ലാ നഗരസഭ / കോർപ്പറേഷൻ / ജെ.ഡി ഓഫീസുകൾക്കുമുന്നിലും അഭിവാദ്യ പ്രകടനം നടത്തി തിരുവനന്തപുരത്ത് നടന്ന ആഹ്ലാദ പ്രകടനം എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി സ. എം. എ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു.