കണ്ണൂർ: നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകൾ നടത്തി വിദ്യാർത്ഥികളുടെ ഭാവി പന്താടുന്ന കേന്ദ്രസർക്കാർ നടപടികൾക്കെതിരെ കേരള എൻ ജി ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിലും ഏരിയ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി.
കണ്ണൂർ ജില്ലാ കേന്ദ്രത്തിൽ നടന്ന പ്രതിഷേധം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എം സുഷമ പ്രസംഗിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ പി വിനോദൻ സ്വാഗതം പറഞ്ഞു.
പയ്യന്നൂരിൽ പി വി മനോജ്, ടി മനോജ്കുമാർ എന്നിവരും തളിപ്പറമ്പിൽ ടി സന്തോഷ് കുമാർ, ടി പ്രകാശൻ, ടി ഹാരിസ് എന്നിവരും മെഡിക്കൽ കോളേജിൽ സീബാ ബാലൻ, കെ ഉണ്ണികൃഷ്ണൻ, പി വി സന്തോഷ് കുമാർ എന്നിവരും ശ്രീകണ്ഠപുരത്ത് പി സേതു, കെ പി ബിനോജ്, ഇ ബി സുനിൽകുമാർ എന്നിവരും കൂത്തുപറമ്പിൽ കെ ഷീബ, കെ പ്രശാന്ത് കുമാർ എന്നിവരും മട്ടന്നൂരിൽ ജി നന്ദനൻ, ബാബു എടച്ചേരി എന്നിവരും തലശ്ശേരിയിൽ പി ആർ സ്മിത,ജയരാജൻ കാരായി, ജിതേഷ് വി, രമ്യ കേളോത്ത് എന്നിവരും പ്രസംഗിച്ചു.
കണ്ണൂർ ജില്ലാ കേന്ദ്രത്തിൽ നടന്ന പ്രതിഷേധം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു.