നെൽകൃഷി വിളവെടുപ്പ് കൈമാറ്റവും ജനസൗഹൃദ ഹരിത ഓഫിസുകളുടെ പ്രഖ്യാപനവും നടന്നു
കേരള എൻ ജി ഒ യൂണിയൻ അറുപത്തിരണ്ടാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ചെയ്ത നെൽകൃഷിയുടെ വിളവെടുപ്പ് കൈമാറ്റവും, മങ്കൊമ്പ് മിനി സിവിൽ സ്റ്റഷനിലെ ഓഫിസുകളെ ജനസൗഹൃദ ഹരിത ഓഫിസുകളാക്കി മാറ്റുന്ന പ്രഖ്യാപനവും ബഹു. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവ്വഹിച്ചു.. കേരള എൻ ജി ഒ യൂണിയൻ അറുപത്തിരണ്ടാമത് സംസ്ഥാ സമ്മേളനത്തിൻ്റ അനുബന്ധപരിപാടി ആയിട്ടാണ് ജനസൗഹൃദ ഹരിത ഓഫിസ് പ്രഖ്യാപനവും, നെൽകൃഷി വിളവെടുപ്പ് കൈമാറ്റവും നടന്നത്.
മങ്കൊമ്പ് മിനി സിവിൽ സ്റ്റഷനിലെ 16 ഓഫിസുകളിലേയും ഇ വേയ്സ്റ്റ് അടക്കമുള്ള മാലിന്യങ്ങൾ ക്ലിൻ കേരളാ കമ്പനിയ്ക്ക് കൈമാറി..
ഓഫിസുകളിലെ ഭിത്തികളിലെയടക്കം പോസ്റ്ററുകൾ നീക്കം ചെയ്ത് വൃത്തിയാക്കി.. മിനി സിവിൽ സ്റ്റേഷനിലെ ആ ഫീസുകൾക്ക് ഹരിത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ജനസൗഹൃദ സിവിൽ സർവ്വീസിൻ്റ ഭാഗമായി പൊതു ജനങ്ങൾക്കായി വിശ്രമകേന്ദ്രം, ബസ് കാത്തിരുപ്പ് കേന്ദ്രം, എന്നിവ നിർമ്മിച്ചു.
സിവിൽ സ്റ്റേഷൻ്റ കാടുപിടിച്ചു കിടന്ന പരിസരം വൃത്തിയാക്കി പച്ചക്കറി തോട്ടവും, പൂന്തോട്ടവും, ഫലവ്യക്ഷതൈകളും നട്ടു.
ബോട്ടു കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാർക്ക് വിശ്രമിക്കാൻ ബഞ്ചുകളും നിർമ്മിച്ചു നൽകുകയും, സിവിൽ സ്റ്റേഷൻ്റ മുൻപ്പിലെ മതിലിൽ ലഹരിക്കെതിരയും, മാലിന്യ മുക്ത കേരളത്തിനും ആയുള്ള ബോധവൽക്കരണ സന്ദേശങ്ങളും എഴുതി മനോഹരമാക്കി,
സിവിൽ സ്റ്റേഷൻ്റ മുൻപ്പിൽ നടന്ന യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡൻ്റ് N അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു..
ബഹുകൃഷി വകുപ്പ് മന്ത്രി നെൽകൃഷിയുടെ വിളവെടുപ്പ് കൈമാറ്റവും, ജനസൗഹൃദ ഹരിത ഓഫിസ് പ്രഖ്യാപനവും നടത്തി യോഗം ഉദ്ഘാടനം ചെയ്തു.
യൂണിയൽ സംസ്ഥാന പ്രസിഡൻ്റ് എം വി ശശിധരൻ സിവിൽ സ്റ്റേഷനിലെ മാലിന്യങ്ങൾ ക്ലിൻ കേരള കമ്പനിക്ക് കൈമാറിയ മാലിന്യവണ്ടിയുടെ ഫ്ലാഗ് ഓഫ് ചെയ്തു.
യോഗത്തിൽ ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി ജി ജലജാകുമാരി , കുട്ടനാട് തഹസിൽദാർ പി ഡി സുധി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യൂണിയൻ ജില്ലാ സെക്രട്ടറി സി സിലിഷ് സ്വാഗതവും, ജില്ലാ ട്രെഷറർ ബൈജു പ്രസാദ് ക്യതജ്ഞതയും പറഞ്ഞു..