മാർച്ച് 28,29 ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ ആഭിമുഖ്യത്തിൽ അധ്യാപകരും ജീവനക്കാരും പണിമുടക്ക് റാലി നടത്തി. കണയന്നൂരിൽ കെ.ജി.ഒ.എഫ്. സംസ്ഥാന സെക്രട്ടറി പി.വിജയകുമാറും,കൊച്ചിയിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എ.അനീഷും,പറവൂരിൽ കെ.എസ്.ടി.എ. സംസ്ഥാന വൈ: പ്രസിഡന്റ് കെ.വി.ബെന്നിയും,മൂവാറ്റുപുഴയിൽ കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ.സുനിൽകുമാറും,കോതമംഗലത്ത് കേരള NGO യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവറും, കുന്നത്തുനാട്ടിൽ കെ.ജി.ഒ.എ.ജില്ലാ സെക്രട്ടറി എം.എം.മത്തായിയും,ആലുവയിൽ കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യുവും പൊതുയോഗം ഉദ്ഘാടനം ചെയ്തു.ജോഷി പോൾ, കെ.എസ്.ഷാനിൽ, പി.ഡി.സാജൻ, സന്തോഷ് ടി. വർഗ്ഗീസ്, രാജമ്മ രഘു, ശ്രീജി തോമസ് എന്നിവർ സംസാരിച്ചു.25.03.2022.