ലാസ്റ്റ്ഗ്രേഡ് ജീവനക്കാരുടെ സ്ഥലംമാറ്റത്തിലെ അപാകതകൾ പരിഹരിക്കുക, ലാസ്റ്റ്ഗ്രേഡ് ജീവനക്കാരുടെ റേഷ്യോ പ്രമോഷൻ നടപ്പിലാക്കുക, ഡി ആർ ബി തസ്തികകൾക്ക് ജില്ലാതല നിയമന അധികാരിയെ തീരുമാനിക്കുക, സംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് സ്പെഷൽ റൂൾ രൂപീകരണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി.