കേരള NGO യൂണിയൻ പത്തനംതിട്ട ജില്ലാ കൗൺസിൽ യോഗം പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ ചേർന്നു.ജില്ലാ പ്രസിഡൻ്റ് സ. ജി. ബിനുകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി സ. ആർ.പ്രവീൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ. സി.ഗാഥ സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി സ.സീമ എസ് നായർ മറുപടി പറഞ്ഞു.