Kerala NGO Union

 

കണ്ണൂർ; 12 ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ച് ഉത്തരവിറക്കിയ സർക്കാരിൻ്റെ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും ആഹ്ലാദപ്രകടനം നടത്തി.

കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നടന്ന ആഹ്ലാദപ്രകടനത്തിൽ നൂറുകണക്കിന് ജീവനക്കാരും അധ്യാപകരും അണിനിരന്നു. തുടർന്ന് നടന്ന പരിപാടി കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് കെ സി സുനിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.
പയ്യന്നൂരിൽ നടന്ന പരിപാടിയിൽ വി പി രജനിഷ്, രാജീവൻ എന്നിവരും
തളിപ്പറമ്പിൽ രാമകൃഷ്ണൻ മാവില, മധുസൂദനൻ പി വി, ദീപേഷ് കെ വി, ടി എം പുഷ്പവല്ലി, ശ്യാമള കൂവോടൻ എന്നിവരും തലശ്ശേരിയിൽ ബിജേഷ് സിപി, സനീഷ് കുമാർ ടിപി , അസീസ് കെ എന്നിവരും
ഇരിട്ടിയിൽ കെ രഞ്ജിത്ത് പി എ ലനിഷ് എന്നിവരും പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *