Kerala NGO Union

ധർമ്മടം മണ്ഡലത്തിലെ പിണറായി എഡ്യൂക്കേഷൻ ഹബ്ബിൽ Artifical Intelligence & Machine Learning (Computer Science), Embedded System (Electronics), Automobile Engineering (Mechanical), Construction Technology (Civil) എന്നീ കോഴ്സുകളോടുകൂടി സർക്കാർ പോളിടെക്നിക്ക് കോളേജ് ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു.

പ്രിൻസിപ്പൽ – ഒന്ന്, വകുപ്പ് മേധാവി – നാല്, അസിസ്റ്റന്റ് പ്രൊഫസർ – നാല്, വർക്ക് ഷോപ്പ് സൂപ്രണ്ട് – ഒന്ന്, ഡെമോൺസ്ട്രേറ്റർ ഇൻ എഞ്ചിനിയറിങ്ങ് – നാല്, വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ – ഒന്ന്, ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ – ഒന്ന്, സീനിയർ സൂപ്രണ്ട് – ഒന്ന്, ഹെഡ് അകൗണ്ടന്റ് – ഒന്ന്, ക്ലർക്ക് – മൂന്ന്, അറ്റന്റർ ​ഗ്രേഡ് ടു – രണ്ട്, ലൈബ്രേറിയൻ – ഒന്ന്, ഓഫീസ് അറ്റന്റന്റ് – രണ്ട്, വാച്ച്മാൻ രണ്ട്, കാഷ്വൽ സ്വീപ്പർ രണ്ട് എന്നിങ്ങനെ 30 തസ്തികകളും സൃഷ്ടിക്കും.

ഈ തീരുമാനത്തിൻ ആഹ്ലാദം പ്രകടിപ്പിച്ച് സംസ്ഥാന വ്യാപകമായി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മുമ്പിൽ ജീവനക്കാർ നടത്തുന്ന പ്രകടനം നടത്തി.
കണ്ണൂർ ജില്ലയിലും വിവിധ സ്ഥാപനങ്ങളിൽ ആഹ്ലാദ പ്രകടനം നടന്നു.

പുതിയ പോളിടെക്നിക്കുകൾ അനുവദിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് തോട്ടട പോളിടെക്നിക്കിൽ പ്രകടനവും വിശദീകരണവും നടത്തി യൂണിയൻ ജില്ലാ വൈ: പ്രസിഡണ്ട് എം അനീഷ് കുമാർ, കെ ജി ഒ എ നേതാവ് ഒ പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *