Kerala NGO Union

ഭീകരവാദത്തിനെതിരെ സാമൂഹ്യ പ്രതിരോധം തീർക്കുന്നതിൻ്റെ ഭാഗമായി ജീവനക്കാരും അധ്യാപകരും ഓഫീസ് കോംപ്ലക്സുകളിൽ പ്രതിരോധ സദസുകൾ സംഘടിപ്പിച്ചു. എഫ് എസ് ഇ ടി ഒ യുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കലക്ട്രേറ്റിൽ വെച്ച് നടന്ന പരിപാടി എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ പി മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ, എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ, കെ ജി ഒ എ ജില്ലാ സെക്രട്ടറി കെ ഷാജി എന്നിവർ സംസാരിച്ചു.
ശ്രീകണ്ഠാപുരത്ത് നടന്ന പരിപാടിയിൽ കെ ഒ പ്രസാദ്, എം കെ ഉണ്ണികൃഷ്ണൻ, ടി വി നാരയണൻ എന്നിവർ സംസാരിച്ചു. പയ്യന്നൂരിൽ പി വി മനോജ്, പി വി സുരേന്ദ്രൻ, ടി പി സോമനാഥൻ എന്നിവർ സംസാരിച്ചു.
കണ്ണൂർ കലക്ടറേറ്റിൽ നടന്ന പ്രതിരോധ സദസ് എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *