കോടതികളിലെ പ്രോസസ് സർവർമാരുടെ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതിനുള്ള നീക്കത്തിനെതിരേ എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ കോടതികൾക്ക് മുന്നിൽ പ്രകടനം നടത്തി. കോടതി ജീവനക്കാരിൽ 50 % വരുന്ന ഗ്രൂപ്പ് ഡി വിഭാഗം ജീവനക്കാരുടെ പരിമിതമായ പ്രമോഷൻ പോസ്റ്റുകളിൽ ഒന്നായ പ്രോസസ് സർവർ തസ്തിക ഇല്ലാതാകുന്നതോടെ പ്രമോഷൻ സാദ്ധ്യത വീണ്ടും കുറയും. യാതൊരു ശാസ്ത്രീയ പഠനവും നടത്താതെ തന്നെ പ്രോസസ്സർവർമാരുടെ ജോലിഭാരം കുറഞ്ഞു എന്ന കാരണം പറഞ്ഞാണ് തസ്തികകൾ വെട്ടിക്കുറയ്ക്കുന്നത്. കോടതി ഹാളിൽ വിചാരണയ്ക്ക് ബഞ്ച് ക്ലർക്കിനേ സഹായിക്കുക , കോടതികളിലെ ഗാർഡ് ഡ്യൂട്ടി, ഹൈക്കോടതിയിലേക്കും മറ്റ് കോടതി കളിലേക്കും ഫയലുകൾ കൊണ്ടു പോവുക, കോടതികളിൽ ഹാജരാക്കുന്ന കോർട്ട് ഫീ, പേപ്പറുകൾ എന്നിവയിൽ പഞ്ച്, സീൽ മുതലായവ പതിക്കുക, ജഡ്ജിമാരുടെ പൂൺ അവധിയിൽ പോകുമ്പോൾ അവരുടെ ചുമതലകൾ ചെയ്യുക എന്നതടക്കമുള്ള ജോലികളാണ് പ്രോസസ് സർവർമാർ ചെയ്യുന്നത്. പത്തനംതിട്ട ജില്ലാ കോടതിക്കു മുന്നിൽ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന സെക്രട്ടേറി യറ്റംഗം സി.വി.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ. പ്രവീൺ, ജില്ലാ ഭാരവാഹികളായ എസ്.ബിനു, പി. ബി. മധു, എൽ. അഞ്ജു ഏരിയ സെക്രട്ടറി എസ്. ശ്രീകുമാർ എം.വി. സുമ , പി.എൻ. അജി, ബിനു.ജി.തമ്പി എന്നിവർ അഭിവാദ്യം ചെയ്തു. റാന്നിയിൽ യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി.ബിനു കുമാർ ഉദ്ഘാടനം ചെയ്തു. ഒ.റ്റി. ദിപിൻ ദാസ്, കെ.എസ്. ദേവിചിത്ര എന്നിവർ അഭിവാദ്യം ചെയ്തു. അടൂരിൽ ജില്ലാ വൈസ് പ്രസിഡൻ്റ് ജി. അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. സി.ജെ. ജയശ്രി അഭിവാദ്യം ചെയ്തു.തിരുവല്ലയിൽ ജില്ലാ സെക്രട്ടേറിയറ്റംഗം പി.ജി.ശ്രീരാജ് ഉദ്ഘാടനം ചെയ്തു. ബി.സജേഷ്, സി.എൽ.ശിവദാസ്, കെ.എം.ഷാനവാസ് എന്നിവർ അഭിവാദ്യം ചെയ്തു. പന്തളം ഗ്രാമ ന്യായാലയത്തിന് മുന്നിൽ നടന്ന പ്രകടനം ജില്ലാസെക്രട്ടേറിയറ്റംഗം കെ. രവിചന്രൻ ഉദ്ഘാടനം ചെയ്തു