സർക്കാരിൻറെ ഓണനുബന്ധിച്ചുള്ള ജീവനക്കാർക്കും അധ്യാപകർക്കും നൽകിയ ആനുകൂല്യങ്ങളിൽ അഭിവാദ്യം അർപ്പിച്ചുകൊണ്ട് ജില്ലയിലെ വിവിധ താലൂക്ക് കേന്ദ്രങ്ങളിലും യൂണിറ്റ് കേന്ദ്രങ്ങളിലും, വിദ്യാലയങ്ങളിലും, ഓഫിസ് കോപ്ലക്സുകളിലും അഭിവാദ്യ പ്രകടനങ്ങൾ നടന്നു.
അയ്യന്തോൾ സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുല്‍ ഉദ്ഘാടനം ചെയ്തു. KGOA ജില്ലാ പ്രസിഡൻറ് പി എസ് ജയകുമാർ, FSETO ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ കെ എസ് ടി എ ജില്ലാ ജോ സെക്രട്ടറി സി ജെ ബെന്നറ്റ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.