Kerala NGO Union

കേന്ദ്രസർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും കേരളത്തിലെ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും ഉത്സവബത്തയും അനുവദിച്ച സംസ്ഥാന സർക്കാർ നടപടിക്ക് അഭിവാദ്യം അർപ്പിച്ച് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ  എഫ്.എസ്.ഇ.ടി.ഒ. നേതൃത്വത്തിൽ പ്രകടനം സംഘടിപ്പിച്ചു. കണ്ണൂരിൽ നടന്ന പ്രകടനം എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെകട്ടറി പി പി സന്തോഷ് കുമാർ , ജില്ലാ പ്രസിഡന്റ് കെ ശശീന്ദ്രൻ , എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ, ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
ഇരിട്ടിയിൽ കെ ഷാജി, ജി നന്ദനൻ , ജി ശ്രീജിത്ത് എന്നിവരും തലശ്ശേരിയിൽ ജിതേഷ് പി , സനീഷ് കുമാർ ടി പി, സഗീഷ് മാസ്റ്റർ, അസീസ് എന്നിവരും തളിപ്പറമ്പിൽ ദീപേഷ് മാസ്റ്റർ, ഹാരിസ് സി, സുകുമാരൻ പി വി എന്നിവരും പയ്യന്നൂരിൽ പി വി സുരേന്ദ്രൻ , പി വി മനോജ്, ടി പി സോമനാഥൻ എന്നിവരും സംസാരിച്ചു.
കണ്ണൂരിൽ നടന്ന പ്രകടനം എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *