കണ്ണൂർ; ഭക്ഷ്യസുരക്ഷാ വകുപ്പിൽ 32 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കേരള എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ ഭക്ഷ്യസുരക്ഷ ഓഫീസുകൾക്ക് മുന്നിൽ ആഹ്ലാദപ്രകടനം നടത്തി.
ഭക്ഷ്യസുരക്ഷാ ഓഫീസർ 10, സീനിയർ സൂപ്രണ്ട് ഒന്ന്, ജൂനിയർ സൂപ്രണ്ട് 6, ക്ലാർക്ക് 5, ഗവൺമെൻറ് അനലിസ്റ്റ് ഒന്ന്, റിസർച്ച് ഓഫീസർ 3, ജൂനിയർ റിസർച്ച് ഓഫീസർ 2 , ടെക്നിക്കൽ അസിസ്റ്റൻറ് 2, ലാബ് അസിസ്റ്റൻറ് 2 എന്നിങ്ങനെ 32 തസ്തികളാണ് സൃഷ്ടിക്കപ്പെട്ടത്.
കണ്ണൂരിൽ നടന്ന ആഹ്ലാദ പ്രകടനത്തിൽ കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ സംസ്ഥാന കമ്മിറ്റി അംഗം കെ രഞ്ജിത്ത് ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
പയ്യന്നൂരിൽ ഏരിയ സെക്രട്ടറി പി വി മനോജ് ജില്ലാ കമ്മിറ്റി അംഗം ജയപ്രകാശ് എന്നിവരും തലശ്ശേരിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജയരാജൻ കാരായി ഏരിയ സെക്രട്ടറി ജിതേഷ് പി എന്ന് വരും പ്രസംഗിച്ചു.