Kerala NGO Union

കണ്ണൂർ:  സൂപ്പർ ന്യൂമറിയായി ജോലിചെയ്യുന്ന ഭിന്നശേഷി ജീവനക്കാരുടെ തസ്തിക ക്രമീകരണം പൂർത്തിയാക്കുക, സർക്കാർ ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കുക, ഭിന്നശേഷി ഉപകരണങ്ങൾ വാങ്ങുന്നതിന് അഡ്വാൻസ് അനുവദിക്കുക, സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ ജീവനക്കാർ കൂട്ട ധർണ്ണ നടത്തി.
സമൂഹത്തിലെ ഏറ്റവും പ്രയാസം അനുഭവിക്കുന്ന ഒരു വിഭാഗമായ ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നതിനും പരിമിതികളെ മറികടന്ന് അവരെ പൊതുധാരയിൽ സജീവമാക്കുന്നതിനും കേരള സർക്കാർ വിദ്യാഭ്യാസം, തൊഴിൽ, പുനരധിവാസം, ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങി ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്.  സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും ഭിന്ന ശേഷി വിഭാഗത്തിൽ പെടുന്നവർക്ക് സാധാരണപോലെ ഇടപെഴുകാൻ കഴിയുന്ന സാഹചര്യം  ഒരുക്കുക എന്നത്  ഒരു ജനാധിപത്യ സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണ്.  മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനം എന്ന ലക്ഷ്യത്തിനായി എല്ലാ മേഖലകളിലും മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് കേരള സർക്കാർ. അതുകൊണ്ടുതന്നെ പ്രവർത്തനങ്ങൾ അവർക്ക് ഏതു മേഖലയിലും കടന്നു ആത്മവിശ്വാസവും കരുത്തും പകർന്നു നൽകിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി കേരളത്തിലെ സർക്കാർ സർവീസിലെത്തിയ നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞെങ്കിലും ഇനിയും പരിഹരിക്കേണ്ടുന്ന നിരവധി പ്രശ്നങ്ങളുണ്ട്.
ഇതെല്ലാം അടിയന്തിരാമായി പരിഹരിക്കണമെന്ന് കൂട്ട ധർണ്ണ  ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള എംജി യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി ശശിധരൻ പറഞ്ഞു.
കൂട്ട ധർണ്ണയിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി ആർ സ്മിത പ്രസംഗിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *