സാർവദേശീയ വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി എഫ്.എസ്.ഇ.ടി.ഒ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പത്തനംതിട്ട മുനിസിപ്പൽ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടിയിൽ സ്ത്രീപക്ഷ നവകേരളം ,മാറണം സാമൂഹികാവബോധം എന്ന വിഷയത്തിൽ എറണാകുളം മഹാരാജാസ് കോളേജ് മലയാളവിഭാഗം മേധാവി പ്രൊഫ: സുമി ജോയി ഓലിയപ്പുറം പ്രഭാഷണം നടത്തി. എഫ്. എസ്.ഇ.ടി.ഒ ജില്ലാ വനിതാ സബ് കമ്മറ്റി ചെയർപേഴ്സൺ ഡോ:എസ്. സുജ മോൾ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. ബിന്ദു, എൻ.ജി.ഒ.യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് എൽ. അഞ്ജു, കെ.എസ്.ടി.എ.ജില്ലാ സെക്രട്ടറി ദീപാ വിശ്വനാഥ്, കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജി ഗീതാമണി, ജില്ലാ സെക്രട്ടറി ദീപാ ജയപ്രകാശ് എൻ.ജി ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം എം.വി. സുമ ,എ.കെ.പി.സി.റ്റി.എ ജില്ലാ വനിതാ സബ്കമ്മറ്റി കൺവീനർ ഡോ: വി.പ്രീയ സേനൻ.എന്നിവർ ആശംസ പ്രസംഗം നടത്തി. എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി ജി.അനീഷ് കുമാർ സ്വാഗതവും എഫ്.എസ്.ഇ.ടി.ഒ ജില്ലാ വനിതാ സബ്കമ്മറ്റി കൺവീനർ എസ്. ലക്ഷ്മീദേവി നന്ദിയും പറഞ്ഞു. സാർവദേശീയ വനിതാദിനത്തോടനുബന്ധിച്ച് എ.കെ.പി.സി.റ്റി.എ ജില്ലാ വനിതാ സബ് കമ്മറ്റി പുറത്തിറക്കിയ കൈയ്യെഴുത്ത് മാസികയായ “ജ്വാല” വേദിയിൽ വച്ച് പ്രകാശനം ചെയ്തു. തുടർന്ന് ജീവനക്കാരുടെ കലാപരിപാടികൾ നടന്നു.