മുഖ്യമന്ത്രിയുടെ വാക്കുകൾ നെഞ്ചേറ്റി ജീവനക്കാർ അവധി ദിനവും പ്രവർത്തി ദിനമാക്കി
കോവിഡ് കാല നിയന്ത്രണങ്ങൾ മൂലം സർക്കാർ ഓഫീസുകളിൽ കുടിശ്ശിക ആയ ഫയലുകൾ സമയ ബന്ധിതമായി തീർപ്പാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ ഫയൽ തീർപ്പാക്കൽ യജ്ഞം വിജയിപ്പിക്കുവാൻ ജീവനക്കാർ മുന്നോട്ട് വരികയും കുടിശ്ശിക ഫയലുകളുടെ കണക്കെടുപ്പിന് ശേഷം ഉള്ള ആദ്യ അവധി ദിനമായ ജൂലൈ 3-ന് ജീവനക്കാർ സ്വമേധയാ ഹാജരായി കുടിശിക ഫയലുകൾ തീർക്കുകയും ചെയ്തു.
കോട്ടയം ജില്ലയിൽ കളക്ടറേറ്റ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, ജില്ലാ ട്രഷറി, ജില്ലാ മെഡിക്കൽ ഓഫീസ്, ചരക്കു സേവന വിഭാഗം കമ്മീഷണർ ഓഫീസ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ്, ജില്ലാ പഞ്ചായത്ത്, ജില്ലാ ഇൻഷുറൻസ് ഓഫീസ്, സഹകരണ രജിസ്ട്രാർ ഓഫീസ് എന്നിവ തുറന്ന് പ്രവർത്തിച്ചു. ജില്ലയിലെ ഉപ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ആർ ഡി ഒ, താലൂക്ക്, പാലാ ജില്ലാ ട്രഷറി, സബ് ട്രഷറികൾ, ഡി ഇ ഒ ഓഫീസുകൾ, പഞ്ചായത്ത് ഓഫീസ്കൾ, എംപ്ലോയ്മെന്റ് ഓഫീസ്, ചരക്ക് സേവന വിഭാഗം ഓഫീസുകൾ ഉൾപ്പെടെ തുറന്ന് പ്രവർത്തിച്ചു.