കണ്ണൂർ; കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും സർവീസ് സംഘടനകളും സംയുക്തമായി 2025 മെയ് 20ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാന ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.
കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ നടന്ന കൺവെൻഷൻ സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് എ കെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ജില്ലാ ചെയർമാൻ കെ സി സുനിൽ അധ്യക്ഷത വഹിച്ചു.
കെ എസ് ടി എ സംസ്ഥാന ട്രഷറർ എ കെ ബീന, കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ , എൻജിഒ അസോസിയേഷൻ (എസ്) സംസ്ഥാന പ്രസിഡന്റ് കെ വി ഗിരീഷ് കുമാർ, എ കെ പി സി ടി എ ജില്ലാ സെക്രട്ടറി ഡോ. രാഖി രാഘവൻ , കെ ജി എൻ എ സംസ്ഥാന സെക്രട്ടറി ടി ഖമറു സമൻ, പി എസ് സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എ വി മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ പി പി സന്തോഷ് കുമാർ സ്വാഗതവും ട്രഷറർ കെ ഷാജി നന്ദിയും പറഞ്ഞു .

ജില്ലാ കൺവെൻഷൻ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എ കെ പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു