കേരള എൻ ജി ഒ യൂണിയൻ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിന് വാഹനം കൈമാറി
മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ പ്രവർത്തന പരിധിയിൽ ഉൾപ്പെട്ട മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിനു സ്വന്തം വാഹനം ഇല്ലാത്തത് ആശുപത്രിയുടെ പ്രവർത്തനങ്ങൾ സുഗമായി മുന്നോട്ട് കൊണ്ട് പോകുന്നതിന് തടസം സൃഷ്ടിക്കുകയാണ്. ഇത് ശ്രദ്ധയിൽപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ദുരന്തബാധിത പ്രദേശത്തെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് സഹായകമായവിധം കേരള എൻ.ജി ഒ യൂണിയൻ ബൊലേറോ ജീപ്പ് വാങ്ങി മേപ്പാടി സി.എച്ച് സിക്ക് കൈമാറി. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പുമന്ത്രി ശ്രീ ഒ.ആർ.കേളു വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: മോഹൻദാസിന് വാഹനം കൈമാറി.