കേരള എൻ ജി ഒ യൂണിയൻ ജില്ല ഭാരവാഹികളായിരുന്ന ടി കേസരിദേവി , പി തുളസിദാസ് എന്നിവർക്ക് യൂണിയൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി മലപ്പുറം യൂണിയൻ ഹാളിൽ വച്ച് നടന്ന യാത്രയയപ്പ് യോഗം ഇ എൻ മോഹൻദാസ് ഉത്ഘാടനം ചെയ്തു .സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം കെ വസന്ത ഉപഹാര സമർപ്പണം നടത്തി . ടി കേസരിദേവി , പി തുളസിദാസ് എന്നിവർ സംസാരിച്ചു .ജില്ല പ്രസിഡണ്ട് വി കെ രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല സെക്രട്ടറി കെ. വിജയകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി വേണുഗോപാൽ നന്ദിയും പറഞ്ഞു