Kerala NGO Union

പശ്ചിമേഷ്യൻ ജനതയ്‌ക്കെതിരായി ഇസ്രായേൽ നടത്തുന്ന കടന്നാക്രമണത്തിൽ പ്രതിഷേധിച്ച്‌ ജീവനക്കാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സംസ്ഥാനത്താകെ യുദ്ധവിരുദ്ധ കൂട്ടായ്മകൾ സംഘടിപ്പിച്ചു.

 

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെയാണ് ഇസ്രായേലി സിയോണിസ്‌റ്റ്‌ സേന യുദ്ധം തുടരുന്നത് . ഒരു ജനതയുടെ ഉന്മൂലനം ലക്ഷ്യം വച്ച് നടത്തുന്ന അക്രമണത്തെ ലോക മനസാക്ഷി ഒന്നടങ്കം അപലപിക്കുകയാണ് .

യുദ്ധവെറിക്കെതിരെ മാനവികതയുടെ സന്ദേശം ഉയർത്താം ,സാമാജ്യത്വ അധിനിവേശങ്ങൾക്കെരെ മാനവികതയുടെ പ്രതിരോധം തീർക്കാം എന്ന സന്ദേശം ഉയർത്തി എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ യുദ്ധ വിരുദ്ധ കൂട്ടായ്മകൾ സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *