ഇന്ത്യയുടെ പൊതു മേഖലയുടെ ആസ്തി വിൽപനയെന്ന വിപുല പദ്ധതി കൂടുതൽ അന്വർത്ഥമാക്കി കൊണ്ട് നാലു വർഷത്തിനകം ഇരുപതിനം ആസ്തികൾ ആറു ലക്ഷം കോടി രൂപക്ക് വിറ്റഴിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. നാടിൻ്റെ വിലപ്പെട്ട ആസ്തികൾ സ്വദേശത്തേയും വിദേശത്തേയും കോർപ്പറേറ്റ് മുതലാളിമാർക്ക് ചെറിയ വിലക്ക് വിറ്റഴിക്കുന്നതിലൂടെ സ്വാതന്ത്ര്യത്തിൻ്റെ അടിസ്ഥാന ശിലകൾ ഓരോന്നായി നശിപ്പിക്കുകയാണ് കേന്ദ്ര ഭരണം. ഇന്ത്യ വലിയ സാമ്പത്തിക തകർച്ചയും തൊഴിലില്ലായ്മയും അഭിമുഖീകരിച്ച് സാധാരണ മനുഷ്യരുടെ ജീവിതം ദയനീവസ്ഥയിലായ ഘട്ടത്തിൽ പൊതുമുതൽ മുടക്ക് വർധിപ്പിച്ചു കൊണ്ട് അത് പരിഹരിക്കുന്നതിനു പകരം സ്വകാര്യവൽക്കരണവും ആസ്തി വിൽപനയും നsപ്പാക്കുന്നത് രാജ്യ താൽപര്യമല്ല. ഇത്തരം ജന വിരുദ്ധ നയങ്ങളിൽ നിന്നും പിൻമാറണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാരിൻ്റെ ആസ്തി വിൽപനക്കെതിരെ എഫ് എസ് ഇ റ്റി ഒ യുടെ നേതൃത്വത്തിൽ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.