Kerala NGO Union

കണ്ണൂർ: ജീവനക്കാരുടെ അവകാശാനുകൂല്യങ്ങൾ അനുവദിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയിട്ടും സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിച്ച് ഒരു വിഭാഗം സംഘടനകൾ ആഹ്വാനം ചെയ്ത രാഷ്ട്രീയ പ്രേരിത പണിമുടക്ക് തള്ളിക്കളഞ്ഞ് ജീവനക്കാരും അധ്യാപകരും.
പണിമുടക്കിന്റെ പ്രധാന മുദ്രാവാക്യങ്ങളായ പന്ത്രണ്ടാം ശമ്പള പരിഷ്കരണത്തെ സംബന്ധിച്ചും ശമ്പള പരിഷ്കരണ-ക്ഷാമബത്ത കുടിശികയെ സംബന്ധിച്ചും പെൻഷനെ സംബന്ധിച്ചും മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ജീവനക്കാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടും അതിനെ സ്വാഗതം ചെയ്യാൻ പോലും തയ്യാറാകാതെ പണിമുടക്കം നടത്തിയത് തീർത്തും തെറ്റായ കീഴ് വഴക്കമാണ്. ഉയർന്ന സാമൂഹികബോധവും ഉത്തരവാദിത്തവും പുലർത്തുന്ന കേരളത്തിലെ സർക്കാർ ജീവനക്കാരോടും അധ്യാപകരോട്ടുള്ള വെല്ലുവിളിയാണിത്.
ഭരണ സ്വാധീനം ഉപയോഗിച്ച് ജീവനക്കാരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും പണിമുടക്കം വിജയിപ്പിക്കുവാൻ ചില സ്ഥാപനമേധാവികൾ വഴിവിട്ട ശ്രമിക്കുകയുണ്ടായി. ഇതിനെയെല്ലാം അതിജീവിച്ചാണ് കേരളത്തിലെ ജീവനക്കാരും അധ്യാപകരും അനാവശ്യവും സങ്കുചിത രാഷ്ട്രീയ പ്രേരിതവുമായ പണിമുടക്കത്തെ തള്ളിയത്.
ജില്ലയിൽ ആകെയുള്ള 17461 ജീവനക്കാരിൽ 1368 പേർ മാത്രമാണ് പണിമുടക്കിയത്.
ജില്ലാ ട്രഷറി ഓഫീസ് ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം , ഐ എസ് എം , എക്കണോമിക്സ് ആൻ്റ്സ്റ്റാറ്റിസ്റ്റിക്സ് ജില്ലാ ഓഫീസ്, സഹകരണ ജെ ആർ ഓഫീസ്, ജില്ലാ പിഎസ്‌സി ഓഫീസ് താലൂക്ക് ഓഫീസുകൾ ജില്ലാ ഇൻഷുറൻസ് വിദ്യാഭ്യാസ ഓഫീസുകൾ തുടങ്ങി പ്രധാനപ്പെട്ട ഓഫീസുകളിലും പണിമുടക്ക് പാടെ നിരാകരിച്ചുകൊണ്ട് മുഴുവൻ ജീവനക്കാരും ജോലിക്ക് ഹാജരായി. ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളും സാധാരണ നിലയിൽ പ്രവർത്തിക്കുകയും ചെയ്തു.
പണിമുടക്ക് പരാജയപ്പെടുത്തിയ ജീവനക്കാരെയും അധ്യാപകരെയും അഭിവാദ്യം ചെയ്തുകൊണ്ട് ആക്ഷൻ കൗൺസിൽ ഓഫ് സ്‌റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജീവനക്കാരുടെയും അധ്യാപകരുടെയും അഭിവാദ്യ പ്രകടനം നടന്നു.
കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നടന്ന അഭിവാദ്യ പ്രകടനത്തെ കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ, കെഎസ്ടിഎ ജില്ലാ സെക്രട്ടറി കെ ശശീന്ദ്രൻ, കെ ജി ഒ എ ജില്ലാ പ്രസിഡൻറ് കെ ഷാജി,യൂണിയൻ ജില്ലാ പ്രസിഡൻറ് പി പി സന്തോഷ് കുമാർ, പ്രത്യുഷ്പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.
പയ്യന്നൂരിൽ പി വി മനോജ് പി വി സുരേന്ദ്രൻ എന്നിവരും മെഡിക്കൽ കോളേജിൽ സീബാ ബാലൻ പി ആർ ജിജേഷ് കെ ഉണ്ണികൃഷ്ണൻ എന്നിവരും കൂത്തുപറമ്പിൽ കെ എസ് സഞ്ജീവ് രാജ്, കെ സുധീർ എന്നിവരും മട്ടന്നൂരിൽ കെ രതീശൻ, പി എ ലെനീഷ് സൂരജ്, വി എന്നിവരും തളിപ്പറമ്പിൽ ടി സന്തോഷ് കുമാർ ടി പ്രകാശൻ എന്നിവരും ശ്രീകണ്ഠപുരത്ത് പി സേതു, കെ ഒ പ്രസാദ് എന്നിവരും തലശ്ശേരിയിൽ ജയരാജൻ കാരായി, ജിതേഷ് എന്നിവരും പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *