Kerala NGO Union

കണ്ണൂർ; പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി റവന്യൂ വകുപ്പിൽ വി എഫ് എ/ ഒ എ തസ്തികകളിൽ അന്യായമായ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ ഇറക്കിയതിനെതിരെ കേരള എൻ ജി ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ കണ്ണൂർ ജില്ലാ കളക്ടറേറ്റിനു മുന്നിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി.
കണ്ണൂരിൽ നടന്ന പ്രതിഷേധം യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
പയ്യന്നൂരിൽ പി വി മനോജ് തളിപ്പറമ്പിൽ സി ഹാരിസ്, ഇരിട്ടിയിൽ പി എ ലനീഷ്, ജി നന്ദനൻ തലശ്ശേരിയിൽ ജയരാജൻ കാരായി, പി ജിതേഷ് എന്നിവരും പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *