കണ്ണൂർ: റവന്യൂ വകുപ്പിലെ പൊതുസ്ഥലം മാറ്റം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മാനദണ്ഡപ്രകാരം പൊതുസ്ഥലം മാറ്റം അനുവദിക്കുക, ജില്ലയിൽ താലൂക്കുകൾക്ക് പകരം ഓഫീസുകൾ സ്റ്റേഷനുകളയി അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള എൻ ജി ഒ യൂണിയന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ ജീവനക്കാർ പ്രകടനവും പൊതുയോഗവും നടത്തി. എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എ എം സുഷമ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ, പ്രസിഡൻ്റ് പി പി സന്തോഷ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗം കെ രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
