റവന്യൂ ഓഫീസുകൾക്കു മുൻപിൽ  എൻ.ജി.ഒ യൂണിയൻ പ്രകടനം നടത്തി
റവന്യൂ വകുപ്പിലെ താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക, പൊതു
സ്ഥലംമാറ്റത്തിലെ അപാകതകൾ പരിഹരിക്കുക, അശാസ്ത്രീയമായ വർക്കിംഗ് അറേഞ്ച്മെൻ്റ് നിർത്തലാക്കുക, വില്ലേജുകളിലെ സ്റ്റാഫ് പാറ്റേൺ പുതുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ റവന്യൂ ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. റവന്യൂ കമ്മീഷണറേറ്റ്, കളക്ട്രേറ്റ്, നെയ്യാറ്റിൻകര, നെടുമങ്ങാട്, കാട്ടാക്കട താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിൽ നടന്ന പ്രകടനങ്ങളിൽ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം.വി.ശശിധരൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. റവന്യൂ വകുപ്പിൽ നിന്നടക്കം ഒട്ടനവധി ജീവനക്കാർ പങ്കെടുത്തു.