കണ്ണൂർ: റവന്യൂ വകുപ്പിലെ വിവിധ കാറ്റഗറിയിലുള്ള ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ ജി ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ കണ്ണൂർ കളക്ടറേറ്റിനു മുന്നിലും വിവിധ താലൂക്ക് ഓഫീസുകൾക്കും മുന്നിലും പ്രകടനം നടത്തി.
വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് തസ്തികയുടെ പദവിയും ചുമതലയും ഉയർത്തി നിശ്ചയിക്കുക, സ്റ്റാഫ് പാറ്റേൺ കാലോചിതവും ശാസ്ത്രീയവുമായി പുനസംഘടിപ്പിക്കുക, ഗ്രൂപ്പ് വില്ലേജുകളെ സ്വതന്ത്ര വില്ലേജുകളാക്കുക, ജില്ലയ്ക്കകത്തുള്ള പൊതുസ്ഥലംമാറ്റത്തിന് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ജീവനക്കാർ പ്രകടനം നടത്തിയത്.
കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ പ്രസംഗിച്ചു.
തളിപ്പറമ്പിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി ഹാരിസ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി പ്രകാശൻ സ്വാഗതം പറഞ്ഞു.
തലശ്ശേരിയിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് രമ്യ കേളോത്ത് അധ്യക്ഷത വഹിച്ചു. അശ്വജിത്ത് സ്വാഗതവും പറഞ്ഞു.
ഇരിട്ടിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി എ ലെനീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വി സൂരജ് സ്വാഗതം പറഞ്ഞു.

കണ്ണൂർ കലക്ടറേറ്റിൽ എം സുഷമ ഉദ്ഘാടനം ചെയ്യുന്നു