ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സ്ഥലംമാറ്റത്തിലെ
അപാകതകൾ പരിഹരിക്കുക, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ റേഷ്യോ പ്രമോഷൻ നടപ്പിലാക്കുക, ഡി ആർ ബി തസ്തികകൾക്ക് ജില്ലാതല നിയമന അധികാരിയെ തീരുമാനിക്കുക, സംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് സ്പെഷ്യൽ റൂൾ രൂപീകരണം പൂർത്തിയാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് കേരള എൻ ജി ഒ യൂണിയൻ്റെ നേതൃത്വത്തിൽ PWD ചീഫ് എഞ്ചിനീയരുടെയും, ഡിവിഷണൽ ഓഫീസിനുമുന്നിലും പ്രകടനം നടത്തി. കണ്ണൂർ പി ഡബ്ല്യു ഡി കോംപ്ലക്സിൽ നടന്ന പ്രകടനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ രഞ്ജിത്ത്, ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ, ജില്ലാ പ്രസിഡൻ്റ് പി പി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. തലശ്ശേരി ചീഫ് എഞ്ചിനീയരുടെ ഓഫീസിനുമുന്നിൽ നടന്ന പ്രകടനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു. ജയരാജൻ കാരായി, എൻ എം ചിത്രൻ, സന്ദീപ് മാത്യു എന്നിവർ സംസാരിച്ചു

photo .-കണ്ണൂർ പി ഡബ്ല്യു ഡി കോംപ്ലക്സിൽ നടന്ന പ്രകടനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്യുന്നു