സാർവ്വ ദേശീയ വനിത ദിനത്തോട് അനുബന്ധിച്ചു എഫ്.എസ്.ഇ.ടി.ഒ. പത്തനംതിട്ട ജില്ല കമ്മിറ്റി നേതൃത്വത്തിൽ “സ്ത്രീ സമൂഹവും സമകാലീന ഇന്ത്യയും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടി ചേർത്തല എൻ.എസ്.എസ്. കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. എൻ.രേണുക ഉദ്ഘാടനം ചെയ്തു. നിലവിലുള്ള സാമൂഹ്യ സാമ്പത്തിക ക്രമത്തിന്റെ ഉടച്ചു വാർപ്പിലൂടെ മാത്രമേ ലിംഗനീതിയിൽ അധിഷ്ഠിതമായ ഒരു വ്യവസ്ഥ കെട്ടിപ്പടുക്കാൻ കഴിയൂ എന്ന വസ്തുത തിരിച്ചറിഞ്ഞ് അതിനായുള്ള പരിശ്രമങ്ങൾ തുടരുന്നതിനൊപ്പം നിലവിലെ സ്ത്രീ ജീവിതം മെച്ചപ്പെടുത്താനുള്ള ഇടപെടലുകളും ഉണ്ടാകേണ്ടതുണ്ടെന്ന് ഡോ. രേണുക വ്യക്തമാക്കി. പി.എസ്.സി. എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൽ.സിന്ധുപ്രഭ, കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജി ഗീതാമണി, കെ.ജി.ഒ.എ. സംസ്ഥാന കൗൺസിൽ അംഗം മോളമ്മ തോമസ്, എൻ.ജി.ഒ യൂണിയൻ ജില്ലാ വനിത സബ് കമ്മിറ്റി കൺവീനർ എം.വി.സുമ എന്നിവർ സംസാരിച്ചു. കെ.എസ്.ടി.എ. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം സി.ബിന്ദു അധ്യക്ഷത വഹിച്ച യോഗത്തിൽഎഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജി.അനീഷ് കുമാർ സ്വാഗതവും എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എസ്.ലക്ഷ്മീദേവി നന്ദിയും പറഞ്ഞു.