വയനാട് പ്രകൃതി ദുരന്തമുണ്ടായി നാല്മാസം കഴിഞ്ഞിട്ടും ദുരന്ത നിവാരണത്തിനും പുനരധിവാസത്തിനുമായി കേരളത്തിന് യാതൊരു സഹായവും ചെയ്യുവാൻ കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ല. പ്രകൃതി ദുരന്തത്തിൽ സർവ്വസ്വവും നഷ്ടപ്പെട്ടവർക്ക് യാതൊന്നും നൽകാനാവില്ല എന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.ഫെഡറൽ തത്വങ്ങൾ അട്ടിമറിച്ച് തങ്ങളുടെ നയങ്ങൾ പിൻതുടരുന്ന സംസ്ഥാനങ്ങൾക്ക് മാത്രം സഹായമെത്തിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ജീവനക്കാർ പ്രതിഷേധ സദസ് നടത്തി. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനുമുന്നിൽ നടന്ന സദസ് എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്. ടി എ ജില്ലാ പ്രസിഡൻ്റ് എ.കെ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ. പ്രവീൺ.കെ എസ് ടി എ ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാൻ, കെ.ജി.എൻ എ ജില്ലാ സെക്രട്ടറി ദീപാ ജയപ്രകാശ് എന്നിവർ സംസാരിച്ചു.ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ ജി . അനീഷ്കുമാർ സ്വാഗതവും കെ.ജി.ഒ എ ജില്ലാ ട്രഷറർ പി.ടി. സാബു നന്ദിയും പറഞ്ഞു