കേരളത്തിലെ സർവ്വകലാശാലകളെ കാവിവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ചാൻസലർ നീതിയും നിയമവും പാലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പത്തനംതിട്ട ജില്ലയിലെ എല്ലാ കോളേജ് ക്യാമ്പസുകളിലും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മകൾ സംഘടിപ്പിച്ചു.എ കെ പി സി ടി എ, എസ് എഫ് ഐ, കെ എൻ ടി ഇ ഒ, കേരള എൻജിഒ യൂണിയൻ, കെ എസ് ടി എ , എ കെ ജി സി ടി എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മകൾ സംഘടിപ്പിച്ചത്.സർവ്വകലാശാല നിയമങ്ങളെല്ലാം കാറ്റിൽ പറത്തി കൊണ്ട് സ്വന്തം നിലയിൽ വൈസ് ചാൻസിലർമാരെ നിയമിക്കാൻ സെർച്ച് കമ്മിറ്റി രൂപീകരിക്കുകയും, യാതൊരുവിധ മാനദണ്ഡങ്ങളും ഇല്ലാതെ ആർ എസ് എസ് ബിജെപി അനുയായികളെ അക്കാദമിക് സമിതികളിൽ തിരുകി കയറ്റുകയും ചെയ്യുന്ന, ചാൻസിലർ കൂടി ആയ ഗവർണറുടെ നടപടികൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തുന്ന പരിഷ്കാരങ്ങളെ താറടിച്ചു കാണിക്കുക എന്ന ഏക ലക്ഷ്യം മുൻനിർത്തി കൊണ്ടുള്ളതാണ്.ഉന്നത വിദ്യാഭ്യാസത്തിന് മേഖലയിൽ സമൂലമായ മാറ്റങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോഴാണ് കാവിവൽക്കരണം എന്ന ഏക ലക്ഷ്യം മുൻനിർത്തിക്കൊണ്ട് ഗവർണർ പ്രവർത്തിക്കുന്നത്. കോഴഞ്ചേരി സെൻറ് തോമസ് കോളേജിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ കൂട്ടായ്മ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എ കെ പി സി ടി എ ബ്രാഞ്ച് പ്രസിഡൻ്റ് ഡോ: ലിബൂസ് ജേക്കബ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. എ.കെ.പി.സി.ടി.എ ജില്ലാ പ്രസിഡൻ്റ് ഡോ: പി.സി.ലതാകുമാരി സംസാരിച്ചു. തിരുവല്ല മാർത്തോമ കോളേജിൽ എ കെ പി സി ടി എ ജില്ലാ സെക്രട്ടറി റെയ്സൺ സാം രാജു ഉദ്ഘാടനം ചെയ്തു. എ കെ പി സി ടി എ ബ്രാഞ്ച് പ്രസിഡൻറ് ഡോക്ടർ രഞ്ജിത്ത് ജോസഫ് അധ്യക്ഷത വഹിച്ചു.പരുമല ദേവസ്വം ബോർഡ് കോളേജിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ ഉദ്ഘാടനം ചെയ്തു എസ്എഫ്ഐ ജില്ലാ സെക്രട്ടറി അമൽ കെ എസ് മുഖ്യപ്രഭാഷണം നിർവഹിച്ചു.എ കെ പി സി ടി യെ ജില്ലാ അക്കാദമിക് കമ്മിറ്റി അംഗം ഡോക്ടർ പ്രിയ മോൾ പി അധ്യക്ഷത വഹിച്ചു.റാന്നി സെൻറ് തോമസ് കോളേജിൽ എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ലക്ഷ്മിദേവി ഉദ്ഘാടനം ചെയ്തു.അടൂർ സെൻ്റ് സിറിൾസ് കോളേജിൽ എഫ് എസ് ഇ ടി ഓ ജില്ലാ സെക്രട്ടറി ജി അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.കെ എൻ ടി ഇ ഒ ജില്ലാ പ്രസിഡൻറ് ജുബിൻ ജോർജ് അധ്യക്ഷത വഹിച്ചു.പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ എ കെ പി സി ടി എ സംസ്ഥാന കമ്മിറ്റി അംഗം വിവേക് ജേക്കബ് എബ്രഹാം ഉദ്ഘാടനം ചെയ്തു .വിജി കുഞ്ചാക്കോ അധ്യക്ഷത വഹിച്ചു.പന്തളം എൻഎസ്എസ് കോളേജിൽ എ കെ പി സി ടി എ സംസ്ഥാന കമ്മിറ്റി അംഗം ഡോ. എസ്.കെ.മഹേഷ് ഉദ്ഘാടനം നിർവഹിച്ചു. കോന്നി എസ് എ എസ് കോളേജിൽ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ജി ബിനു കുമാർ ഉദ്ഘാടനം നിർവഹിച്ചു.എ കെ പി സി ടി എ ജില്ലാ വൈസ് പ്രസിഡൻറ് പ്രവീൺകുമാർ വിഎസ് അധ്യക്ഷനായി.തുരുത്തിക്കാട് ബി എ എം കോളേജിൽ കെ എസ് ടി എ ജില്ലാ പ്രസിഡൻറ് പ്രകാശ് എ കെ ഉദ്ഘാടനം ചെയ്തു .ഇലന്തൂർ ഗവൺമെൻറ് കോളേജിൽ എൻ ജി ഒ യൂണിയൻ ജില്ലാ ട്രഷറർ എസ് ബിനു ഉദ്ഘാടനം ചെയ്തു. എ.കെ.ജി.സി.ടി ജില്ലാ പ്രസിഡൻ്റ് എം ഹയറുന്നീസ, ഷൈലജകുമാരി, എസ് എഫ്.ഐ ഏരിയാ ജോ: സെക്രട്ടറി ആശിഷ് സാമുവൽ എന്നിവർ സംസാരിച്ചു.