കണ്ണൂർ; കേരള എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയും യൂണിയൻ ജില്ലാ സെൻൻ്ററിൽ പ്രവർത്തിക്കുന്ന ടികെ ബാലൻ സ്മാരക ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റ അനുസ്മരണം സിനിമയുടെ മനസ്സ് നോക്കിയന്ത്രം എന്ന പേരിൽ കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ സംഘടിപ്പിച്ചു.
അനുസ്മരണ പരിപാടി സിനിമ സംവിധായകൻ പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി ആർ സ്മിത പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് സ്വാഗതവും ലൈബ്രറി സെക്രട്ടറി കെ സി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
