Kerala NGO Union

സംസ്ഥാന ജീവനക്കാരുടേയും അധ്യാപകരുടേയും ഐക്യ പ്രസ്ഥാനമായ അഖിലേന്ത്യാ സ്റ്റേറ്റ് ഗവ.എംപ്ലോയീസ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു.ഇതിൻ്റെ ഭാഗമായി കേരളത്തിൽ എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തിൽ പി എഫ് ആർ.ഡി. എ നിയമം പിൻവലിക്കുക മുഴുവൻ ജീവനക്കാർക്കും നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക, കേരളത്തോടുള്ള കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ പുന:സംഘടിപ്പിക്കുക,ഫെഡറലിസം സംരക്ഷിക്കുക, സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക,ക്ഷാമബത്ത ,ശമ്പള പരിഷ്കരണ കുടിശികകൾ അനുവദിക്കുക, സർവകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, കരാർ / പുറംകരാർ / ദിവസ വേതന നിയമനങ്ങൾ അവസാനിപ്പിക്കുക,വർഗീയ തയെ ചെറുക്കുക, മതനിരപേക്ഷത സംരക്ഷിക്കുക, ആദായ നികുതി വരുമാന പരിധി ഉയർത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ട് ജില്ലാ കേന്ദ്രങ്ങളിൽ ജീവനക്കാരും അദ്ധ്യാപകരും പ്രകടനവും കൂട്ടധർണ്ണയും നടത്തി. പത്തനംതിട്ടയിൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ കെ.ജി.എൻ.എ സംസ്ഥാന പ്രസിഡൻ്റ് സി.റ്റി.നുസൈബ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ്. ഗോപകുമാർ അഭിവാദ്യം ചെയ്തു. എഫ്.എസ്.ഇ.ടി. ഒ.ജില്ലാ പ്രസിഡൻ്റ് ബിനു ജേക്കബ് നൈനാൻ അദ്ധ്യക്ഷത വഹിച്ച ധർണയ്ക്ക് ജില്ലാ സെക്രട്ടറി ജി. അനീഷ് കുമാർ സ്വാഗതവും കെ.ജി.ഒ എ ജില്ലാ വൈസ് പ്രസിഡൻ്റ് യു.ഉദീഷ് നന്ദിയും പറഞ്ഞു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ.പ്രവീൺ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എസ്.ലക്ഷ്മിദേവി, മാത്യു എം.അലക്സ്,കെ.എസ്. റ്റി.എ സംസ്ഥാന എക്സി ക്യൂട്ടിവ് കമ്മറ്റിയംഗം സി.ബിന്ദു, ജില്ലാ പ്രസിഡണ്ട് ഏ.കെ.പ്രകാശ്, കെ.ജി.ഒ.എ സംസ്ഥാന കമ്മറ്റി അംഗം ഡോ.ജാൻകി ദാസ്,എ കെ പി സി റ്റി എ ജില്ലാ സെക്രട്ടറി റെയ്സൺ സാം രാജു, കെ.ജി.എൻ.എ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മറ്റിയംഗം കെ.ജി.ഗീതാമണി ,ജില്ലാ സെക്രട്ടറി ദീപാ ജയപ്രകാശ്, പി.എസ്.സി.ഇ.യു ജില്ലാ സെക്രട്ടറി ബോണി മോൻ സ്കറിയാ കെ. എൻ. ടി.ഇ. ഒ ജില്ലാ സെക്രട്ടറി സജി തോമസ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *