കണ്ണൂർ: കേരളത്തിലെ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഐക്യവേദിയായ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച കേരളത്തിന് അവകാശപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കുക,
PFRDA നിയമം പിൻവലിക്കുക,
പങ്കാളിത്ത പെൻഷൻ പദ്ധതി ഉപക്ഷേിക്കുക,
കുടിശ്ശിക ക്ഷാമബത്ത ഉടൻ അനുവദിക്കുക,
ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക
തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന കൂട്ട ധർണയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി, തലശ്ശേരി, കണ്ണൂർ എന്നീ കേന്ദ്രങ്ങളിൽ
സംസ്ഥാന ജീവനക്കാരും
അദ്ധ്യാപകരും കൂട്ടധർണ്ണ നടത്തി.
കണ്ണൂരിൽ നടന്ന ധർണ്ണ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് കെ ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി പി പി സന്തേഷ് കുമാർ , എൻ ജി ഒ അസോസിയേഷൻ (എസ്) നേതാവ് കെ വി ഗിരീഷ്, എഫ് എസ് ഇ ടി ഒ ജില്ലാ ട്രഷറർ കെ ഷാജി എന്നിവർ സംസാരിച്ചു.
ഇരിട്ടിയിൽ നടന്ന ധർണ്ണ കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബീന ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എ എം സുഷമ, ടി വി വിനോദ് കുമാർ , കെ രതീശൻ , ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
പയ്യന്നൂരിൽ എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വി പി രജനീഷ് , എം കെ സൈബുന്നീസ, എ വി മനോജ് കുമാർ , ടി പി സോമനാഥൻ, വി പി സാജൻ എന്നിവർ സംസാരിച്ചു.
തലശ്ശേരിയിൽ കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ സി സുധീർ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ ബാബു, ജയരാജൻ കാരായി, എം ബാബുരാജ്, ജയചന്ദ്രൻ , വിനീത് എന്നിവർ സംസാരിച്ചു.
തളിപ്പറമ്പിൽ കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. ഇ വി സുധീർ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ , ടി സന്തോഷ് കുമാർ ,എസ് പി രമേശൻ , കെ സി സുനിൽ കുമാർ എന്നിവർ സംസാരിച്ചു
Photo – കണ്ണൂരിൽ നടന്ന ധർണ്ണ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനം ചെയ്തു