പി.എഫ്.ആർ.ഡി. എ നിയമം പിൻവലിക്കുക; നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക, ശമ്പള പരിഷ്‌ക്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക, കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക, വർഗീയതയെ ചെറുക്കുക, ക്ഷമബത്തക്കും, ശമ്പള പരിഷ്‌ക്കരണത്തിനും ആവശ്യമായ തുകക്ക് ആനുപാതികമായി കേന്ദ്ര വിഹിതം അനുവദിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക, സർവകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, എച്ച്.ബി.എ, മെഡിസെപ് പദ്ധതികൾ കാര്യക്ഷമമാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ചും ധർണ്ണയും നടത്തി.