കേരളത്തിൻ്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളേ തകർക്കുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ ഡൽഹിയിൽ ധർണ്ണ നടത്തി.സുപ്രിം കോടതിൽ കേരളം കേസ് നൽകി എന്നിട്ടും സംസ്ഥാനത്തിന് അർഹമായ വിഹിതം നൽകുവാൻ കേന്ദ്രം തയ്യാറാവുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സംസ്ഥാനം കേന്ദ്ര ബഡ്ജറ്റിൽ 24000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടു അതും അംഗീകരിയ്ക്കുവാൻ കേന്ദ്ര ധനമന്ത്രി തയ്യാറായില്ല. കേന്ദ്രം പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു എങ്കിലും അത് പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ പരിഷ്കരിച്ച രൂപം മാത്രമാണ്. ആയതിനാൽ പി.എഫ്. ആർ.ഡി.എ നിയമം പിൻവലിച്ച് നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കണമെന്ന് മേഖലാ മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് യൂണിയൻ സംസ്ഥന സെക്രട്ടേറിയറ്റംഗം എം. കെ.വസന്ത ആവശ്യപ്പെട്ടു. കേരളത്തേ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക,കേരള സർക്കാരിൻ്റെ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, പി.എഫ്. ആർഡി.എ നിയമം പിൻവലിക്കുക. നിർവചിക്കപ്പെട്ട ആനുകൂല്ല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, ക്ഷാമബത്ത ശമ്പള പരിഷ്കരണ കൂടിശികകൾ അനുവദിക്കുക തുടങ്ങി എട്ട് മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ട് കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ മേഖലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണ്ണയും നടത്തി. പത്തനംതിട്ടയിൽ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ വസന്ത മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസി ഡൻ്റ് ജി.ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ. പ്രവീൺ സ്വാഗതവും ജില്ലാ ട്രഷറർ എസ്. ബിനു നന്ദിയും പറഞ്ഞു. തിരുവല്ലയിൽ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈ: പ്രസിഡൻ്റ് എൽ.അഞ്ജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ:സെക്രട്ടറി ആദർശ് കുമാർ സ്വാഗതവും സെക്രട്ടേറിയറ്റംഗം സൂസൻ തോമസ് നന്ദിയും പറഞ്ഞു. അടൂരിൽ സംസ്ഥാന കമ്മറ്റിയംഗം പി.സജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റുംഗം കെ.രവി ചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ജോ:സെക്രട്ടറി ജി. അനീഷ് കുമാർ സ്വാഗതവും ഏരിയാ സെക്രട്ടറി വി. ഉദയകുമാർ നന്ദിയും പറഞ്ഞു. കോരിച്ചൊരിയുന്ന മഴയേ അവഗണിച്ചും ആയിരക്കണക്കിന് ജീവനക്കാർ മാർച്ചിലും ധർണ്ണയിലും പങ്കെടുത്തു. പത്തനംതിട്ടയിൽ ജില്ലാ ജോ. സെക്രട്ടറി പി.ബി. മധു സെക്രട്ടേറിയറ്റംഗങ്ങളായ കെ. ഹരികൃഷ്ണൻ, റ്റി. ആർ. ബിജുരാജ്, അജി.എസ്.കുമാർ, എം.പി. ഷൈബി, ഏരിയാ സെക്രട്ടറിമാരായ ഒ.റ്റി. ദിപിൻദാസ്, എസ്. ഷെറീനാ ബീഗം, എസ്.ശ്രീകുമാർ,ഐ. ദിൽഷാദ് എന്നിവർ നേതൃത്വം നൽകി. തിരുവല്ലയിൽ ജില്ലാ സെക്രട്ടേറിയറ്റംഗം പി.ജി.ശ്രീരാജ് ഏരിയ സെക്രട്ടറിമാരായ ബി.സജേഷ്, കെ. സഞ്ജീവ് എന്നിവർ നേതൃത്വം നൽകി. അടൂരിൽ ജില്ലാ കമ്മറ്റിയംഗങ്ങളായ ടി.കെ. സുനിൽ ബാബു, സി.ജെ. ജയശ്രീ എന്നിവർ നേതൃത്വം നൽകി.