Kerala NGO Union

രാജ്യത്തെയും സംസ്ഥാനത്തെയും ബാധിക്കുന്ന ജനകീയ പ്രശ്നങ്ങൾക്കും സിവിൽ സർവീസിനെതിരായി ഉയരുന്ന വെല്ലുവിളികൾക്കും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ജനപക്ഷ സിവിൽ സർവീസിനായി അണിനിരക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടും സംസ്ഥാന ജീവനക്കാർ മേഖലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു

കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ അണിനിരക്കുക, ക്ഷാമബത്ത ശമ്പള പരിഷ്കരണ കുടിശികകൾ ഉടൻ അനുവദിക്കുക, എച്ച് ബി എ, മെഡിസെപ്പ് പദ്ധതികൾ കാര്യക്ഷമമാക്കുക, ജനപക്ഷ സിവിൽ സർവീസ് യാഥാർത്ഥ്യമാക്കാൻ അണിനിരക്കുക, വർഗീയതയെ ചെറുക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരത്ത് രാജ്ഭവനും സെക്രട്ടറിയേറ്റും ഉൾപ്പെടെ സംസ്ഥാനത്തെ 51 കേന്ദ്രങ്ങളിലാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *