സംസ്ഥാന ശില്പശാല – വനിതാ വികസന മേഖല കടമകളും വെല്ലുവിളികളും – ആഗസ്റ്റ് 17
2022 ആഗസ്റ്റ് 17 രാവിലെ 10.30 വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ” വനിതാ വികസന മേഖല കടമകളും വെല്ലുവിളികളും ” എന്ന വിഷയത്തെ അധികരിച്ച് സംസ്ഥാന ശില്പശാല നടക്കും.
ശില്പശാല ബഹു ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉത്ഘാടനം ചെയ്യും. കിലയിലെ ജെന്‍ഡര്‍ ഫക്കല്‍റ്റി ഡോ. കെ പി എന്‍ അമൃത പ്രഭാഷണം നടത്തും. വൈകുന്നേരം 3 മണിക്ക് ചേരുന്ന സമാപന സമ്മേളനം വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി മുഖ്യാഥിതി യായി പങ്കെടുക്കും.