കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പതാക, കൊടിമര ജാഥകൾ നടത്തുകയുണ്ടായി.
പതാകജാഥ കോഴിക്കോട് ബീച്ചിലെ സ്വാതന്ത്ര്യസമര രക്തസാക്ഷിത്വത്തിന് സമീപം സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു .യൂണിയൻ സംസ്ഥാന ട്രഷറർ വി കെ ഷീജ ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പി സുനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ .വിജയകുമാർ എന്നിവർ ജാഥ അംഗങ്ങളുമായ പതാകജാഥ മീൻചന്ത, പുതിയ മെഡിക്കൽ കോളേജ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകുന്നേരം ബീച്ചിൽ സമാപിച്ചു.
യൂണിയൻ മുൻ ജനറൽ സെക്രട്ടറിയായ സി എച്ച് അശോകൻ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച കൊടിമര ജാഥ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. പി പുഷ്പജ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ. സാജൻ ജാഥാ ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ എസ്
. നായർ,സംസ്ഥാന കമ്മിറ്റി അംഗം ഗാഥ എന്നിവർ അംഗങ്ങളുമായ കൊടിമര ജാഥ തിക്കൊടി, കൊയിലാണ്ടി, വെസ്റ്റ് ഹിൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകുന്നേരം ബീച്ചിൽ സമാപിച്ചു