കണ്ണൂർ:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സ്പെഷ്യൽ റൂൾ പരിഷ്കരണം അടിയന്തിരമായി നടപ്പിലാക്കണമെന്നും ബൈ ട്രാൻസ്‌ഫർ, റേഷ്യോ പ്രമോഷനുകൾ അനുവദിക്കണമെന്നും എൻജിനീയറിങ് കോളേജ് മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ വെട്ടിക്കുറച്ച ടെസ്റ്റിംഗ് അലവൻസ് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേരള എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ ജില്ലയിലെ വിവിധ സാങ്കേതിക വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ പ്രകടനം നടത്തി.
കണ്ണൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ, ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ, ജില്ലാ വൈസ് പ്രസിഡണ്ട് എം അനീഷ് കുമാർ ഏരിയ സെക്രട്ടറി പി അശോകൻ എന്നിവർ പ്രസംഗിച്ചു.
മട്ടന്നൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ സംസ്ഥാന കമ്മിറ്റി അംഗം പി ആർ സ്മിത, ഏരിയ സെക്രട്ടറി വി സൂരജ് എന്നിവരും നടുവിൽ പോളിടെക്നിക് കോളേജിൽ ഏറിയ സെക്രട്ടറി പി സേതു
പയ്യന്നൂർ ഗവൺമെൻറ് റെസിഡൻഷ്യൽ വിമൻസ് പോളിടെക്നിക് കോളേജിൽ ഏരിയ പ്രസിഡൻ്റ് പി വി മനോജ്, ടി സന്തോഷ് കുമാർ എന്നിവരും
കണ്ണൂർ ഗവൺമെൻറ് എഞ്ചിനീയറിങ് കോളേജിൽ ജ കെ അജിത്ത്, കെ വി മുഹമ്മദ് കുഞ്ഞി, രാഘവൻ എന്നിവരും പ്രസംഗിച്ചു.

കണ്ണൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ പ്രസംഗിക്കുന്നു