എൻ.ജി.ഒ യൂണിയനും കെ.ജി.ഒ.എ യും സംയുക്തമായി സ: നവീൻ ബാബു അനുസ്മരണം നടത്തി. കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട വെസ്റ്റ് ബ്രാഞ്ച് പ്രസിഡൻ്റ് സംസ്ഥാന കൌൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സഖാവ് നവീൻ ബാബു ഗസറ്റഡ് ഉദ്യോഗസ്ഥനായതിന് ശേഷം കെ.ജി.ഒ.എ യിൽ അംഗമായിരുന്നു. നിരവധി പണിമുടക്കങ്ങൾക്കും സമര പോരാട്ടങ്ങൾക്കും നേതൃത്വപരമായ പങ്ക് വഹിച്ചിരുന്ന നവീൻ ബാബു ജീവിതത്തിലും ഉന്നതമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചിരുന്നു. ഒരിയ്ക്കലും അദ്ദേഹം അഴിമതിയ്ക്ക് വശംവദനായിരുന്നില്ല.പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനത്തിന് കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ഡോ: സുമേഷ് വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ, സംസ്ഥാന ട്രഷറർ വി.കെ. ഷീജ, കെ.ജി.ഒ.എ ജനറൽ സെക്രട്ടറി എം.ഷാജഹാൻ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാർ, എസ്. ലക്ഷ്മീദേവി, ഡോ:ജാൻകി ദാസ്,എ.കെ മോഹനൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ സെക്രട്ടറി ആർ. പ്രവീൺ സ്വാഗതവും ജില്ലാ ട്രഷറർ എസ്.ബിനു നന്ദിയും പറഞ്ഞു.