വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ പരിമിതമായ പ്രമോഷൻ അട്ടിമറിച്ച് സമഗ്രശിക്ഷാ കേരളയിൽ അക്കൗണ്ട് ഓഫീസർ തസ്തികയിലേക്ക് സെക്രട്ടറിയറ്റ് ജീവനക്കാരെ നിയമിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ സമഗ്ര ശിക്ഷ കേരള ഓഫീസിനു മുന്നിൽ എൻ ജി ഒ യൂണിയൻ്റെയും കെ.ജി.ഒ യുടെയും നേതൃത്വത്തിൽ പ്രകടനം നടത്തി.
2000-2001ൽ SSA യും , 1993 ൽ ഡി. പി. ഇ. പി. പദ്ധതിയും തുടങ്ങിയപ്പോൾ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെയാണ് സ്റ്റേറ്റ് ഓഫീസിലെയും ജില്ലാ ഓഫീസിലെയും അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ നിയമിച്ചിരുന്നത്. പരിമിതമായ പ്രമോഷൻ സാധ്യതകൾ മാത്രമുള്ള വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ പ്രമോഷൻ തടസ്സപ്പെടുത്തുന്ന ഉത്തരവ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രക്ഷോഭത്തിൽ യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സംസാരിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എം സുഷമ, സംസ്ഥാന കമ്മിറ്റി അംഗം കെ രഞ്ജിത്ത്, യൂണിയൻ ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ്‌കുമാർ തുടങ്ങിയവർ സംബന്ധിച്ചു. ഉത്തരവ് തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം വരും ദിവസങ്ങളിൽ ഉണ്ടാവുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു