കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗമായിരുന്ന സാബു ജോർജ് ജൂൺ 9 ന് ആകസ്മികമായി നിര്യാതനായി. മല്ലപ്പള്ളി ഏരിയാ പ്രസിഡൻ്റ് പത്തനംതിട്ട ജില്ലാ കൗൺസിൽ അംഗം യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സാബു ജോർജ്ജ് പങ്കാളിത്തപെൻഷൻ പദ്ധതിയെക്കതിരായി 2013 ൽ നടന്ന പണിമുടക്കിൽ നേതൃപരമായ പങ്ക് വഹിച്ചിരുന്നു. മരിക്കുമ്പോൾ അദ്ദേഹം വള്ളിക്കോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറായിരുന്നു. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ അനുശോചനം പ്രകടിപ്പിച്ചു കൊണ്ട് കേരള എൻജിഒ യൂണിയൻ പത്തനംതിട്ടജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം നടത്തി. പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗം യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം.വി. ശശിധരൻ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി.ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ബി സന്തോഷ് കുമാർ, ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജി. അഖിൽ, കെ.എസ് . റ്റി. എ ജില്ലാ ജോ:സെക്രട്ടറി ഗണേഷ് റാം കെ.ജി.ഒ.എ ജില്ലാ ജോയിൻ്റ് സെക്രട്ടറി സി.പി. രാജേഷ് കുമാർ, കെ.ജി.എൻ.എ ജില്ലാ സെക്രട്ടറി ദീപ ജയപ്രകാശ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എൻ. ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ സ്വാഗതവും ജോ : സെക്രട്ടറി ആദർശ് കുമാർ നന്ദിയും രേഖപ്പെടുത്തി.